മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിലെത്തും; സര്‍വകക്ഷിയോഗം രാവിലെ തിരുവനന്തപുരത്ത് ;   സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മുന്നറിയിപ്പ് നിര്‍ദേശം നല്‍കി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്‌ഫോടനം നടന്ന കളമശ്ശേരിയിലെത്തും. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും അതീവ മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 10 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വെച്ചാണ് യോ​ഗം. വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതും, സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതും ചര്‍ച്ചയാകും. തുടര്‍ന്ന് സര്‍വകക്ഷി വാര്‍ത്താസമ്മേളനവും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി ലിബിന കൂടി മരിച്ചതോടെയാണ് മരണം മൂന്നായത്. കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.