കല്യാണവും വേണ്ട കുട്ടികളും വേണ്ട’; ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആര്‍ നാരായണ മൂര്‍ത്തിയുടെ 70 മണിക്കൂര്‍ ജോലി നിര്‍ദേശത്തോട് പ്രതികരിച്ച് ഡോക്ടര്‍ ദീപക് കൃഷ്ണമൂര്‍ത്തി
ബംഗളൂരു: ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നിര്‍ദേശം ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആര്‍ നാരായണ മൂര്‍ത്തി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചിരുന്നു.
ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായത്. ദേശീയ തൊഴില്‍ സംസ്കാരം ഉയര്‍ത്താനും ആഗോളതലത്തില്‍ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിര്‍ദേശം നാരായണ മൂര്‍ത്തി മുന്നോട്ട് വെച്ചത്.
അതേസമയം, നാരായണ മൂര്‍ത്തിക്ക് ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള കാര്‍ഡിയോളജിസ്റ്റ് ദീപക് കൃഷ്ണമൂര്‍ത്തി. നീണ്ട മണിക്കൂറുകളോളം ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് അദ്ദേഹം എടുത്ത് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീര്‍ഘനേരം ജോലി ചെയ്യുന്നത് യുവാക്കളില്‍ ഹൃദയാഘാതത്തിന് കാരണമാകുമെന്നും ഇത് സാധാരണ കാര്യമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
”ദിവസത്തില്‍ 24 മണിക്കൂറാണ് ഉള്ളത്. ആഴ്ചയില്‍ ആറ് ദിവസം എന്ന നിലയില്‍ ജോലി ചെയ്യുകയാണെങ്കില്‍ പ്രതിദിനം 12 മണിക്കൂര്‍ വരും തൊഴില്‍ സമയം. ശേഷിക്കുന്ന 12 മണിക്കൂറില്‍ എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.
ബാക്കി നാല് മണിക്കൂര്‍ ആണ് ഉണ്ടാവുക. ബംഗളൂരു പോലൊരു നഗരത്തില്‍ രണ്ട് മണിക്കൂര്‍ റോഡില്‍ കളയണം. പിന്നെ രണ്ട് മണിക്കൂറാണ് ശേഷിക്കുന്നത്. ദിനചര്യകള്‍ ചെയ്ത് കുറെ സമയം പോകും. കൂട്ടുകൂടാൻ സമയമില്ല, കുടുംബത്തോട് സംസാരിക്കാൻ സമയമില്ല, വ്യായാമം ചെയ്യാൻ സമയമില്ല, വിനോദത്തിന് സമയമില്ല. ജോലി സമയത്തിന് ശേഷവും ആളുകള്‍ ഇമെയിലുകള്‍ക്കും കോളുകള്‍ക്കും ഉത്തരം നല്‍കുമെന്ന് കമ്ബനികള്‍ പ്രതീക്ഷിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. യുവാക്കള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഇനി ചിന്തിക്കുക” – ദീപക് കൃഷ്ണമൂര്‍ത്തി കുറിച്ചു.
കല്യാണവും വേണ്ട കുട്ടികളും വേണ്ട എന്നൊരു സര്‍ക്കാസം പോസ്റ്റും ഈ വിഷയത്തില്‍ ദീപക് കൃഷ്ണമൂര്‍ത്തി പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ യുവാക്കള്‍ കൂടുതല്‍ ജോലി സമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ രാജ്യം പാടുപെടുമെന്നാണ് നാരായണ മൂര്‍ത്തിയുടെ വാദം. ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂര്‍ത്തി ചൂണ്ടിക്കാണിച്ചു.
ഗവണ്‍മെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉള്‍പ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള മറ്റ് തടസ്സങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യ ഒരു ആഗോള മുൻനിരക്കാരനായി ഉയര്‍ന്നുവരുന്നതിന് ഈ തടസ്സങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.