video
play-sharp-fill

കളമശേരി സ്ഫോടനം; കരിമരുന്നു സാന്നിധ്യം കണ്ടെത്തി; കേരളമെമ്പാടും ജാഗ്രത നിർദേശം; കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് ടീമും സജ്ജം 

കളമശേരി സ്ഫോടനം; കരിമരുന്നു സാന്നിധ്യം കണ്ടെത്തി; കേരളമെമ്പാടും ജാഗ്രത നിർദേശം; കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് ടീമും സജ്ജം 

Spread the love

 

സ്വന്തം ലേഖകൻ 

 

കൊച്ചി: കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർത്ഥന നടന്ന ഹാളിൽ സ്ഫോടനം നടന്ന സംഭവം. കേരളം ഒട്ടാകെ ജാഗ്രത.

പൊട്ടിത്തെറി നടന്നിടത്ത് കരിമരുന്നിന്റെ സാന്നിദ്യവും കണ്ടെത്തി. പ്രാര്‍ത്ഥന തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ആദ്യ സ്‌ഫോടനം. ആളുകള്‍ ഓടുന്നതിനിടെ വീണ്ടും സ്‌ഫോടനം നടന്നു. പിന്നെ തീ ഗോളമായി മാറി. ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. ഈ ഹാള്‍ പൊലീസ് സീല്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭീകരാക്രമണം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നടക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടിനും സാധ്യത ഏറെയാണ്. പ്രാര്‍ത്ഥന തുടങ്ങി അഞ്ചു മിനിറ്റിനകം സ്‌ഫോടനം തുടങ്ങി. തുടര്‍ച്ചയായ സ്‌ഫോടനത്തില്‍ പ്ലാസ്റ്റിക് കസേരകള്‍ കത്തി. തീ ആളി പടര്‍ന്നു. ഹോളില്‍ ഓഡിയോ ഉപകരണങ്ങളും മറ്റും വച്ചിരുന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്. ഒന്നിലധികം സ്‌ഫോടനം ഉണ്ടായതാണ് ദുരൂഹത കൂട്ടുന്നത്. എൻഐഎയും വിരൽ അടയാള വിദഗ്ദ്ധ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

 

ഓഡിയോ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നും വാദമുണ്ട്. ഏതായാലും ഫോറൻസിക് പരിശോധന നിര്‍ണ്ണായകമാകും. സ്‌ഫോടനക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ മാത്രമേ അട്ടിമറി അടക്കമുള്ള കാരണങ്ങളില്‍ വ്യക്തത വരൂ. ഓഡിയോ കണ്‍സോളിന് സമീപമാണ് ആദ്യ സ്‌ഫോടനമെന്നതു കൊണ്ട് തന്നെ അട്ടിമറിക്ക് അപ്പുറമുള്ള സാധ്യതകളും പരിശോധിക്കും. വേഗത്തില്‍ നിഗമനത്തിലേക്ക് പൊലീസ് എത്തില്ല. കളമശ്ശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള സെന്ററില്‍ ഇന്ന് രാവിലെ 9.30നാണ് സ്‌ഫോടനമുണ്ടായത്.

 

കണ്‍വെൻഷൻ സെന്ററിനുള്ളില്‍ മൂന്നിലേറെ സ്ഫോടനമുണ്ടായതാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തെ തുടര്‍ന്നു ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നിരവധി സ്‌ഫോടനം നടന്നതിനാല്‍ അട്ടിമറി സാധ്യത കൂടുതലാണ്. മൂന്ന് നാല് തവണ സ്‌ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവര്‍ പറയുന്നു.

 

ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെന്ററിലെത്തിയിരുന്നത്. കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

 

കോട്ടയം മെഡിക്കല്‍ കോളജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. നേരത്തെ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയ ആരോഗ്യ മന്ത്രി അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താനും ആവശ്യപ്പെട്ടു.