വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ മുകളില്‍ ഉണങ്ങിയ മരക്കൊമ്പ് വീണു ചില്ല് തകർന്നു; കുരുന്നുകളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വൈക്കം: ഓടിക്കൊണ്ടിരുന്ന കാറിന്‍റെ മുകളില്‍ മരത്തിന്‍റെ ഉണങ്ങിയ മരക്കൊമ്പ് വീണു കാറിന്‍റെ മുൻഭാഗത്തെ ചില്ലുടഞ്ഞു.
കാറിലുണ്ടായിരുന്ന കുരുന്നുകളടക്കം തലനാരിഴയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എറണാകുളം ഇൻഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഇടുക്കി വയലുങ്കല്‍ അൻഷദും ഭാര്യ സിമിയും മൂന്നരയും ഒന്നരയും വയസ് പ്രായമുള്ള മക്കളും സഞ്ചരിച്ച കാറിലേക്കാണ് മരച്ചില്ല ഒടിഞ്ഞു വീണത്.
ഉദയനാപുരം വടക്കേമുറി വില്ലേജ് ഓഫീസിനു സമീപമായിരുന്നു അപകടം. അൻഷദ് ഭാര്യയും മക്കളുമായി കുമരകത്തേക്കു വരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരക്കമ്പുകള്‍ പതിച്ച് കാറിന്‍റെ മുൻവശത്തെ ചില്ലു തകര്‍ന്നു. അപ്രതീക്ഷിതമായി മരക്കഷണം അടര്‍ന്നു വീണപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി.
Third Eye News Live
0