മുൻകോപം മാറ്റാൻ ചികിത്സയ്ക്കെത്തി; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയില്‍

Spread the love

ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരില്‍ യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ പിടിയില്‍.

video
play-sharp-fill

കായംകുളം പെരിങ്ങാല ദാറുല്‍ ഫാത്തിമ പേരേത്ത് വീട്ടില്‍ സലിം മുസ്ലിയാരെ (49) ആണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ വീട്ടിലേക്ക് മുൻകോപം മാറ്റുന്നതിനായാണ് ബന്ധു മുഖേന യുവതി എത്തിയത്. ചികിത്സയുടെ പേര് പറഞ്ഞ് മുറിയില്‍ കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അറസ്റ്റ്. കായംകുളം ഇൻസ്പെക്ടര്‍ എസ് എച്ച്‌ ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടര്‍മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.