
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും, ആർടിഐ ( Right to Information) കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ബേക്കർ കോളേജ് ഫോർ വിമൺ കോട്ടയത്തിന് ലഭിച്ചു.
കോളേജിനു വേണ്ടി പ്രിൻസിപ്പാൾ ഡോ: മിനി ചാക്കോ, എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്ന് അവാർഡ് എറ്റുവാങ്ങി. ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പ്രിൻസിപ്പാളിനെ പൊന്നാട അണിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ അംഗം അഡ്വ. എ.ഡി.ബെന്നി, കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ് എന്നിവർ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചു.







