സാങ്കേതിക തകരാർ; മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി; പിഴവ് മനസിലാക്കിയതോടെ ട്രെയിൻ നിർത്തി; ഒഴിവായത് വൻ അപകടം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർകോട്: മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറേണ്ട ട്രെയിൻ ട്രാക്ക് മാറി കയറുകയായിരുന്നു. പിഴവ് മനസിലാക്കിയതോടെ ട്രെയിൻ നിർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് റിവേഴ്സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോം മാറി വരാന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.