play-sharp-fill
എടിഎമ്മിൽ പണമെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ പോലീസ് പിടിയിൽ

എടിഎമ്മിൽ പണമെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈ​ഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിം(60) ആണ് അറസ്റ്റിലായത്. ആലപ്പുഴ ഹരിപ്പാടാണ് സംഭവമുണ്ടായത്.

ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള എടിഎമ്മിലാണ് പെൺകുട്ടി പണമെടുക്കാൻ എത്തിയത്. ഈ സമയത്ത് സമീപത്തെ വർക്ക്ഷോപ്പിലെ ജോലിക്കാരനായ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group