video
play-sharp-fill

മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തില്ല….!  ‘ദൗത്യസംഘം മുഴുവന്‍ കയ്യേറ്റവും ഒഴിപ്പിക്കും’; ജില്ലാ കളക്ടറെ ആരും വിളിച്ചിട്ട് കാര്യമില്ലെന്ന് കെ.കെ. ശിവരാമന്‍

മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തില്ല….! ‘ദൗത്യസംഘം മുഴുവന്‍ കയ്യേറ്റവും ഒഴിപ്പിക്കും’; ജില്ലാ കളക്ടറെ ആരും വിളിച്ചിട്ട് കാര്യമില്ലെന്ന് കെ.കെ. ശിവരാമന്‍

Spread the love

ഇടുക്കി: ദൗത്യസംഘം മുഴുവന്‍ കയ്യേറ്റവും ഒഴിപ്പിക്കുമെന്ന് സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍.

ഒഴിപ്പിക്കല്‍ നിര്‍ത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഴിപ്പിക്കരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ആരും വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും ശിവരാമൻ കൂട്ടിചേര്‍ത്തു.

എന്നാല്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. സിവി വര്‍ഗീസിന്‍റെ പ്രസ്താവനക്കെതിരെ ആയിരുന്നു കെ കെ ശിവരാമന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നിലപാട് റവന്യൂ മന്ത്രി രാവിലെ പരസ്യമായി പറഞ്ഞതാണ്. റവന്യൂമന്ത്രി പറഞ്ഞതാണ് കളക്ടര്‍ അനുസരിക്കുക. മൂന്നാര്‍ മേഖലയിലെ മുഴുവൻ കയ്യേറ്റവുമൊഴുപ്പിക്കാൻ ദൗത്യസംഘത്തിന് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.

കയ്യേറ്റം ഒഴിപ്പിക്കുക എന്നത് ഇടതുപക്ഷ നയമാണ്.കയ്യേറ്റക്കാരെ കുടിയേറ്റക്കാരായ ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നും അഞ്ചരയേക്കര്‍ ഭൂമി കയ്യേറി കൈവശം വെച്ചയാള്‍ കുടിയേറ്റ കര്‍ഷകനാണെന്ന് തോന്നുന്നില്ലെന്നും ശിവരാമൻ കൂട്ടിച്ചേര്‍ത്തു.