
മദ്യപിച്ച് ബൈക്കിലെത്തിയ യുവാവിനോട് ഫോണ്‍ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചു; വാഴക്കോട്ട് പ്രവര്‍ത്തിക്കുന്ന ഖാൻ പെട്രോളിയം പമ്പിലാണ് സംഭവം; ആക്രമണത്തിൽ ജീവനക്കാരന് തലയ്ക്ക് സാരമായി പരിക്കേറ്റു
സ്വന്തം ലേഖിക
വടക്കാഞ്ചേരി: മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചു. വാഴക്കോട്ട് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ഔട്ട്ലറ്റായ ഖാൻ പെട്രോളിയം പമ്പിലാണ് ഗുണ്ടാ ആക്രമണം.
ആക്രമണത്തില്‍ കസ്റ്റമര്‍ അറ്റൻഡന്‍റ് ജയശങ്കറിന് (39) തലയ്ക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 12ഓടെയാണ് സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ ഓട്ടുപാറ സ്വദേശിയോട് ഇന്ധനം നിറക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പമ്പുകളില്‍ തുടരെ ഉണ്ടാവുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും പ്രതിക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പെട്രോള്‍ പമ്പ് അടച്ചിട്ടിരിക്കുകയാണ്.
Third Eye News Live
0