Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

കോട്ടയം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കോട്ടയം കോടിമതയില്‍ നിര്‍മ്മിക്കുന്ന ജില്ലാ ഓഫീസും ഖാദി ഗവേഷണ വികസന കേന്ദ്രവും ഉള്‍പ്പെടുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്റെ  ശിലാസ്ഥാപന വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 22) രാവിലെ 11.30ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ഖാദിബോര്‍ഡ്  വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി എന്നിവര്‍ വിശിഷിടാതിഥികളായിരിക്കും. നഗരസഭ കൗണ്‍സിലര്‍ ഷൈലജ ദിലീപ്, ഖാദി ബോര്‍ഡ് മെമ്പര്‍മാരായ റ്റി.എല്‍ മാണി, റ്റി. വി ബേബി, നഗരസഭ ചെയര്‍മാന്‍ കെ.ആര്‍.ജി വാര്യര്‍, അഡ്മിനിസ്ട്രിഷന്‍ ഡയറക്ടര്‍  കെ.എസ് പ്രദീപ് കുമാര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ എം. സുരേഷ് ബാബു എന്നിവര്‍ സംസാരിക്കും. ഖാദി ബോര്‍ഡ് സെക്രട്ടറി റ്റി. വി കൃഷ്ണകുമാര്‍ സ്വാഗതവും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ടി. ശ്യാം കുമാര്‍ നന്ദിയും പറയും.