
സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു; കരുവന്നൂര്‍ പദയാത്ര; സുരേഷ് ഗോപി ഉള്‍പ്പെടെ 500പേര്‍ക്ക് എതിരെ കേസ്
സ്വന്തം ലേഖകൻ
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉള്‍പ്പെടെ നയിച്ച പദയാത്രകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ പ്രകടനം നടത്തിയതിന് എതിരെയാണ് കേസ്.
പദയാത്രകള്‍ സംഘടിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് ജില്ലാ, മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ ഇരു പാര്‍ട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി സഹകാരി സംരക്ഷണ പദയാത്ര സംഘിടിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് എതിരെ കോണ്‍ഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു.
Third Eye News Live
0