
സുഹൃത്തിനെ ആക്രമിച്ചത് തടഞ്ഞതിലുള്ള വിരോധം ; വൈക്കം സ്വദേശിയായ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ചു ; സംഭവത്തിൽ വൈക്കം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
വൈക്കം: യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മേക്കര കടത്തുകടവ് ഭാഗത്ത് സുബിഭവനം വീട്ടിൽ സുബി. കെ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വൈക്കം സ്വദേശിയായ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
യുവാവ് തന്റെ സുഹൃത്തിനോട് സംസാരിച്ചു നിന്ന സമയം സുഹൃത്തിനെ ആക്രമിക്കാൻ എത്തിയ സുബിനെ യുവാവ് തടഞ്ഞതിലുള്ള വിരോധം മൂലം ഇയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന കമ്പി വടി കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. സുബിനും യുവാവിന്റെ സുഹൃത്തും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ ഷിബു വർഗീസ്, ശിവദാസപ്പണിക്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.