video
play-sharp-fill

പള്ളിയിൽ അതിക്രമിച്ച് കയറി ; കമ്പിപ്പാര ഉപയോഗിച്ച് നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമം ; മോഷണ ശ്രമ കേസിൽ മധ്യവയസ്കനെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു 

പള്ളിയിൽ അതിക്രമിച്ച് കയറി ; കമ്പിപ്പാര ഉപയോഗിച്ച് നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമം ; മോഷണ ശ്രമ കേസിൽ മധ്യവയസ്കനെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ

കുമരകം: ചെങ്ങളം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ മോഷണത്തിന് ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കേളകം കുന്നുംപുറം വീട്ടിൽ  ജോർജ് വർഗീസ് (58) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം പകൽ മൂന്നുമണിയോടുകൂടി പള്ളിയിൽ അതിക്രമിച്ച് കയറി പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന നേർച്ചപ്പെട്ടി കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.