video
play-sharp-fill

വാഴ നാരില്‍ നിന്നും പ്ലൈവുഡ്; പേറ്റന്റ് സ്വന്തമാക്കി കോട്ടയത്തെ എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ

വാഴ നാരില്‍ നിന്നും പ്ലൈവുഡ്; പേറ്റന്റ് സ്വന്തമാക്കി കോട്ടയത്തെ എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: വാഴ നാരില്‍ നിന്നും പ്ലൈവുഡ് ഉണ്ടാക്കുന്നതിന് പേറ്റന്റ് സ്വന്തമാക്കി എൻജിനീയറിങ്ങ് കോളേജ് അദ്ധ്യാപകൻ.

പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗം അസി. പ്രഫസര്‍ റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്.
റിട്ടയേഡ് അദ്ധ്യാപകരായ എടത്വ ചെത്തിപ്പുരയ്ക്കല്‍ സി.എ.കുര്യന്റെയും സൂസൻ കുര്യന്റെയും മകനാണു റിറ്റിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിലിപ്പീൻസില്‍ കാണുന്ന വാഴയിനമായ ‘അബാക്ക’യുടെ നാര് ഉപയോഗിച്ച്‌ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ലാഭകരമായി വ്യവസായ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഈ മലയാളി ഗവേഷകൻ. ഈ നാര് പ്ലൈവുഡ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ ഉപയോഗിക്കാമെന്നാണു കണ്ടെത്തല്‍.