
ക്യാപ്സൂളിലാക്കി രഹസ്യ ഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; പൊലീസിന്റെ പിടിയിലായത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം സ്വദേശി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി:
സ്വന്തം ലേഖിക
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം സ്വദേശിയെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 33 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ക്യാപ്സൂളിലാക്കി രഹസ്യ ഭാഗത്തൊളിപ്പിച്ച 577.5 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ദോഹയില്‍നിന്ന് ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി സതീശില്നിന്നാണു സ്വര്‍ണം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം. കസ്റ്റംസിന്റെ ഉള്‍പ്പെടെ മുഴുവൻ പരിശോധനകളും കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതീശിനെ പിടികൂടി പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് എക്സ്റേ എടുത്തപ്പോഴാണ് ക്യാപ്സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത് മനസ്സിലായത്.
ഈ വര്‍ഷം വിമാനത്താവളത്തിനു പുറത്തുവച്ച് പൊലീസ് പിടികൂടുന്ന 32ാമത്തെ കേസാണിത്. സതീശിനെ ഉപയോഗിച്ച് കള്ളക്കടത്തുകാര്‍ക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് കൂടുതൽ ഊര്‍ജ്ജിതമാക്കി.