
മനയ്ക്കച്ചിറ പള്ളിക്കുസമീപം പൈപ്പ് പൊട്ടി റോഡില്‍ വൻ ഗര്‍ത്തം; ഒരാഴ്ചക്കാലമായി ഇവിടെ ശുദ്ധജലം പാഴാവുകയാണ്
സ്വന്തം ലേഖിക
ചങ്ങനാശേരി: മനയ്ക്കച്ചിറയില്‍ നിന്നും പെരുമ്പുഴക്കടവിലേക്കുള്ള റോഡില്‍ മനയ്ക്കച്ചിറ പള്ളിക്കു സമീപം പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവിടെ ശുദ്ധജലം പാഴാവുകയാണ്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ പാകിയിരിക്കുന്ന ഇന്‍റര്‍ ലോക്ക് തകര്‍ന്നു. അങ്ങനെ റോഡില്‍ ഗര്‍ത്തവും രൂപപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഈ ഗട്ടറില്‍ സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് യാത്രക്കാരനായ കളത്തില്‍ അനീഷ് ജോസഫിന് പരിക്കേറ്റു. റോഡ് തകര്‍ന്നതോടെ ഈ റോഡിലൂടെ സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങളുടെ സഞ്ചാരം നിലച്ചു.
റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കാല്‍നടപ്പും ദുരിതമാണ്. മനയ്ക്കച്ചിറയില്‍ നിന്നും പൂവം, പെരുമ്പുഴക്കടവ് ഭാഗങ്ങളിലേക്കുള്ള റോഡാണിത്. ഈ റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Third Eye News Live
0