Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെയാണ് യോഗം. ഇന്നലെ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ക്ക് ഭാരവാഹി യോഗം അന്തിമ രൂപം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി അധ്യക്ഷന്റെ സംസ്ഥാന ജാഥ, താഴേത്തട്ടിലുള്ള സമര – പ്രചരണ പരിപാടികള്‍ എന്നിവയാണ് പ്രധാന അജണ്ട. മണ്ഡലം പുനഃസംഘടനാ ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

കെപിസിസി ഭാരവാഹികള്‍ക്ക് പുറമേ ഡിസിസി പ്രസിഡൻ്റുമാരും മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. തിരഞ്ഞെടുപ്പ് വിദഗ്ദനായ സുനില്‍ കനുഗോലുവും എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കും.

രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിലാണ് യോഗം.