
അടിപൊളി ജോസായി അടിപൊളി ലുക്കില്‍ കൊച്ചിയിലൂടെ കാറോടിച്ച് മമ്മൂട്ടി; സമൂഹമാദ്ധ്യമത്തില്‍ വൻ തരംഗമായി മമ്മൂട്ടിയുടെ പുതിയ ലുക്ക്
കൊച്ചി: അടിപൊളി ജോസിന്റെ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരാണ് അടിപൊളി ജോസ്. മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാദ്ധ്യമത്തില്‍ വൻ തരംഗമാവുന്നു.
കൊച്ചിയില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു കാറോടിച്ച് വരുന്ന മമ്മൂട്ടിയുടെ വീഡിയോയിലൂടെയാണ് ലുക്ക് ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. മെഴ്സിഡസ് ബെൻസിന്റെ എ.എം. ജി.എല്‍.എ 45 മോഡല്‍ ആഡംബര കാറിലാണ് മമ്മൂട്ടി വന്നിറങ്ങിയത്. ഭാര്യ സുല്‍ഫത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നിര്‍മ്മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ലുക്കില്‍ ഒരു കഥാപാത്രം വന്നാല്‍ അടിപൊളിയായിരിക്കുമെന്നായിരുന്നു ആരാധകരുടെ കമന്റ്. എന്നാല്‍ വൈശാഖ് ചിത്രത്തില്‍ ഈ ലുക്കില്‍ കോട്ടയത്തുകാരൻ അച്ചായനായി ഒക്ടോബര്‍ 24ന് മമ്മൂട്ടി ക്യാമറയുടെ മുൻപില്‍ എത്തും.
ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് നയൻതാരയ്ക്ക് പകരം അഞ്ജു ജയപ്രകാശ് ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും സിനിമയില്‍ ഹംസധ്വനി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അഞ്ജന ജയപ്രകാശ്. അഞ്ജനയുടെ രണ്ടാമത്തെ ചിത്രമാണ്. അനശ്വര രാജൻ ആണ് മറ്റൊരു പ്രധാന താരം.
സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് ആണ് മമ്മൂട്ടി – വൈശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അൻപറിവാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മ്മാണം.