ഏഷ്യൻ ഗെയിംസ്: ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലം
സ്വന്തം ലേഖകൻ
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് വെങ്കലമെഡൽ. സുതീർഥ മുഖർജി-അയ്ഹിക മുഖർജി സഖ്യമാണ് ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് മെഡൽ നേടിത്തന്നത്. റിപ്പബ്ലിക് ഓഫ് കൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സംഘം സെമിയിൽ പരാജയപ്പെട്ടത്.
ആദ്യ ഗെയിമിൽ ജയത്തോടെ ആയിരുന്നു ഇന്ത്യൻ സംഘത്തിന്റെ തുടക്കം. എന്നാൽ രണ്ടാം മത്സരത്തിൽ കൊറിയ തിരികെ വന്നു. മൂന്നാം ഗെയിം ഇന്ത്യയും നാലാം ഗെയിം കൊറിയയും മുന്നേറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചാം ഗെയിമും നേടി കൊറിയ വിജയപ്രതീക്ഷ ഉയർത്തി. എന്നാൽ ആറാം ഗെയിമിൽ ഇന്ത്യ തിരിച്ചുവന്നു. ഇതോടെ വിജയിയെ നിശ്ചയിക്കാൻ ഏഴാം ഗെയിം നടക്കുകയായിരുന്നു. സ്കോർ 7-11, 11-8, 7-11, 11-8, 11-9, 5-11, 11-2.
Third Eye News Live
0