
സ്വന്തം ലേഖകൻ
എരുമേലി : മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണമല മുക്കന്പെട്ടി ഭാഗത്ത് തെക്കേചെരുവിൽ വീട്ടിൽ അഭിലാഷ് കുമാർ റ്റി.വി (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന മധ്യവയസ്ക്കയെ ചീത്ത വിളിക്കുകയും, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇവരുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പരാതിയെ തുടര്ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ മനോജ് കുമാർ, ലേഖ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.







