Spread the love

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി നിക്ഷേപം സ്വീകരിച്ച്‌ കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് പണമെത്തിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളുമായി സിപിഎമ്മും സര്‍ക്കാരും.

video
play-sharp-fill

അറുപത് ശതമാനം സംഘങ്ങളിലും ഇടതുഭരണം നിലനില്‍ക്കെ പ്രശ്നത്തില്‍ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ പാക്കേജിലേക്ക് കേരള ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ സാങ്കേതിക കടമ്ബകളേറെയാണ്. ഇതേ തുടര്‍ന്നാണ് ബദല്‍ നീക്കം.

കരുവന്നൂരില്‍ ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് അടിയന്തരമായി കണ്ടെത്തേണ്ട പണം സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതാത് ഭരണ സമിതികളോട് സഹകരണ മന്ത്രി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം സമാഹരിക്കാൻ നേരത്തെ നടത്തിയ നീക്കം സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ പേരില്‍ അലസിപ്പിരിഞ്ഞിരുന്നു.

ഭരണ സമിതികളില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തി നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോള്‍. സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് കേരള ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് പണമെത്തിയാലുടൻ നിക്ഷേപം പിൻവലിക്കാമെന്ന വ്യവസ്ഥ മുൻനിര്‍ത്തി കൂടിയാണ് ചര്‍ച്ച.