കഞ്ഞിവെച്ചു കൊടുത്തില്ല; കാപ്പി വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പിന്നീട് കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി ; ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൽപറ്റ: ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി.ആർ. കുട്ടപ്പനെ (39) യാണ് കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി വി. അനസ് ശിക്ഷിച്ചത്.

പിഴ അടക്കുന്നതിന് വീഴ്ച വരുത്തിയാൽ അഞ്ച് വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞവർഷം ഏപ്രിൽ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞിവെച്ചു കൊടുത്തില്ല എന്ന കാരണം പറഞ്ഞ് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും തുടർന്ന്, രാത്രി 11.30ഓടെ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പൻ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂൽപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ടി.സി. മുരുകനാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.