video
play-sharp-fill

Thursday, May 22, 2025
HomeMainമോഹന്‍ലാല്‍ ആനക്കൊമ്പ് കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ കോടതി...

മോഹന്‍ലാല്‍ ആനക്കൊമ്പ് കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ കോടതി…

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ കോടതി തള്ളി. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ൽ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്.കേസ് പിന്നീട് വനം വകുപ്പിന് കൈമാറി.ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവർഷം പെരുമ്പാവൂർ കോടതിയിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു.എന്നാൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി.

ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല.ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും മോഹൻലാൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മുൻപ് മൂന്ന് പ്രാവശ്യം മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം 2012- ലാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതിയാക്കി അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് കേസെടുത്തത്.അന്വേഷണത്തിനൊടുവിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിൻവലിച്ചു.ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് തിരിച്ചു നൽകുകയും ചെയ്തു.

തുടർന്ന് കൊമ്പ് സൂക്ഷിക്കാൻ ലാലിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിയും നൽകി.ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നൽകിയ കേസിൽ താരത്തിന് സമൻസയച്ചിരുന്നു. പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണൻകുട്ടി’ എന്ന ആന ചരിഞ്ഞപ്പോൾ ആ കൊമ്പ് ലാലിന് നൽകിയതാണെന്നും കൊമ്പുകൾ കാട്ടാനയുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും വകുപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. എങ്കിലും കുറ്റപത്രം സമർപ്പിക്കാനായിരുന്നു അന്ന് കോടതി നിർദേശിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments