video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamപുതുപ്പള്ളിയിലേക്ക് കൂടുതല്‍ മന്ത്രിമാര്‍; മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തില്‍; വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാൻ ശ്രമം;...

പുതുപ്പള്ളിയിലേക്ക് കൂടുതല്‍ മന്ത്രിമാര്‍; മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തില്‍; വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാൻ ശ്രമം; മണ്ഡലത്തിലുടനീളം വികസന സദസുകള്‍ സംഘടിപ്പിക്കും; പ്രചരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി……!

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പ്രചരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി.

മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി പ്രചാരണത്തിനിറങ്ങും.
മുഖ്യമന്ത്രി മൂന്ന് ദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പൊതുപരിപാടികളും പങ്കെടുക്കുന്നതിനായി പുതുപ്പള്ളിയിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ഇതിനായി മണ്ഡലത്തിലുടനീളം വികസന സദസുകള്‍ സംഘടിപ്പിക്കും.

ഓഗസ്റ്റ് 24 ന് നടക്കുന്ന പരിപാടിയില്‍ മാത്രമാകും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ ഒന്നിനും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി വീണ്ടും മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും.

24ന് പുതുപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടിയില്‍ സംസാരിച്ചുകൊണ്ടാകും മുഖ്യമന്ത്രി പ്രചാരണത്തിന്‍റെ ഭാഗമാവുക. തുടര്‍ന്ന് 30-ന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിന് മറ്റക്കര, പാമ്ബാടി, വാകത്താനം പഞ്ചായത്തുകളിലും മുഖ്യമന്ത്രി സംസാരിക്കും.

മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പിണറായി വിജയനെ പങ്കെടുപ്പിക്കും വിധത്തിലാണ് പ്രചാരണം ആസുത്രണം ചെയ്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments