
സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം മറുപടി നൽകുമെന്ന് ചാണ്ടി ഉമ്മൻ . സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിനോട് പ്രതികരിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രതികരണം.
ചികിത്സ നൽകിയത് സംബന്ധിച്ച് നടന്നത് എന്താണ് എല്ലാവർക്കും അറിയാം. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം വീണ്ടും ഉയർത്തി കോട്ടയം ജില്ലയിലെ സി.പി.എം നേതാവായ കെ. അനിൽകുമാറാണ് രംഗത്തെത്തിയത്. ഉമ്മൻചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടി വന്നുവെന്ന് അനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഇടപെടാനുള്ള സാഹചര്യം ഒരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്നും അനിൽ കുമാർ ആരോപിച്ചു.