
സ്വന്തം ലേഖിക
പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന സമയം തന്റെ പിതാവായ ജോസഫുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ചോറ് പാത്രം കൊണ്ട് തന്റെ പിതാവിനെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.







