video
play-sharp-fill

Friday, May 23, 2025
HomeMainആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപില്‍ നില്‍ക്കെ വീണ്ടും സമാനമായ ക്രൂരകൃത്യം ;...

ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപില്‍ നില്‍ക്കെ വീണ്ടും സമാനമായ ക്രൂരകൃത്യം ; തിരൂരങ്ങാടിയില്‍ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി; കുട്ടിയെ എടുത്തു കൊണ്ട് പോയത് കളിപ്പിക്കാനെന്ന വ്യാജേന; സംഭവം ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്ത് ; കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് മാതാപിതാക്കൾ സ്ഥലത്തേക്ക് ഓടിച്ചെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: പിഞ്ചുകുഞ്ഞിന് നേരെ പീഡനം. തിരൂരങ്ങാടിയിലാണ് സംഭവം. നാല് വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി പിടിയിലായി.

ഇന്നലെ വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടു പോയാണ് പ്രതി ബലാത്സംഗം നടത്തിയത്. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കള്‍ ഓടിച്ചെന്നത്.

പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കുഞ്ഞ് ഉറക്കെ കരഞ്ഞതോടെ മാതാപിതാക്കൾ സ്ഥലത്തേക്ക് ഓടിച്ചെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി.

കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസില്‍ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

പ്രതിക്ക് 30 വയസാണ് പ്രായം. മാതാപിതാക്കള്‍ വിവരമറിയിച്ച്‌ ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ബിള്‍ പണിക്കായി എത്തിയ അതിഥി തൊഴിലാളികള്‍ ധാരാളമായി താമസിച്ചിരുന്ന ക്വാര്‍ട്ടേര്‍സിലാണ് സംഭവം.

പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ് എന്നാണ് വിവരം. ഇന്നുച്ചയോടെയാണ് പ്രതി കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments