തൃശൂരിൽ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; കാണാതായ ഇരുവരും ഒരേ ക്ലാസിലെ വിദ്യാർത്ഥികൾ ; സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിന്റെ മകൻ അർജുൻ (14) പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഉച്ച മുതലാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ് കാണാതായ ഇരുവരും.
ഇവരുടെ ബാഗുകൾ ക്ലാസ് മുറികളിലുണ്ട്. സ്കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾ ലഭിക്കുന്നവർ 04885273002, 9497980532 എന്ന നമ്പറുകളിൽ അറിയിക്കണം.