സ്വന്തം ലേഖകൻ
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെക്കാണാനും ആശ്വസിപ്പിക്കാനും യുസഫലിയെത്തി. പ്രിയസുഹൃത്തിന്റെ ഓർമ്മകളുമായി ഉമ്മൻ ചാണ്ടിയുടെ കുടംബവീട്ടിലെത്തി .
തുടർന്ന് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയെ സംസ്കരിച്ച കല്ലറയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് യൂസഫലി മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ ജോർജ്ജിയൻ പബ്ലിക്ക് സ്കൂളിന്റെ ഗ്രൗണ്ടിലാണ് യൂസഫലി ഹെലികോപ്ടറിൽ വന്ന് ഇറങ്ങിയത്. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബവീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബവീട്ടിലെത്തി മകൻ ചാണ്ടി ഉമ്മനേയും മറ്റ് കുടുംബാംഗങ്ങളേയും കണ്ട് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചു.
പിന്നീട് പുതുപ്പള്ളി പളളിയിൽ ഉമ്മൻ ചാണ്ടിയെ സംസ്കരിച്ച കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയശേഷമാണ് മടങ്ങി പോയത്.