video
play-sharp-fill

Wednesday, May 21, 2025
HomeMainകട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ മോഷണം; പ്രധാന പ്രതി പിടിയിൽ: കട്ടപ്പന ഡിവൈഎസ്പി വി...

കട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ മോഷണം; പ്രധാന പ്രതി പിടിയിൽ: കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: കട്ടപ്പന നരിയംമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ മോഷണക്കേസിലെ പ്രധാന പ്രതി പിടിയിൽ. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി സുബിൻ വിശ്വംഭരൻ ആണ് പിടിയിലായത്.

ക്ഷേത്രത്തിൽ നിന്നും കാണിക്കവഞ്ചി മോഷ്ടിച്ച ശേഷം സമീപത്തെ പറമ്പിൽ നിന്നും ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടെ കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. കൂട്ട്പ്രതി സുബിൻ ഓടി രക്ഷപ്പെട്ടിരുന്നു. ഓടി രക്ഷപ്പെട്ട ആളെക്കുറിച്ച് അജയകുമാറിന് കൂടുതൽ അറിവില്ലായിരുന്നു പേര് വിഷ്ണു ആണെന്നും വീട് തൂക്കുപാലത്താണെന്നുo ആയിരുന്നു ഇയാൾ അജയകുമാറിനോട് പറഞ്ഞിരുന്നത്. പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ കൂട്ടാളിയുടെ രേഖ ചിത്രം പോലീസിന് വരച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡി വൈ എസ് പി V.A നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘവും കട്ടപ്പന പോലീസും അന്വേഷണം ആരംഭിച്ചു രേഖാചിത്രത്തോട് സാമ്യം തോന്നിയ ആളെ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ താൻ കഴിഞ്ഞദിവസം നരിയമ്പാറ അമ്പലത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കുന്ന സമയം ആളുകൾ വരുന്നത് കണ്ട് ഓടിപ്പോയതാണ് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികലെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്മോൻ കട്ടപ്പന 1P T. C മുരുകൻ, എസ് ഐ മാരായ ലിജോ പി മണി, സജിമോൻ ജോസഫ്, CPO അനീഷ് വി കെ എന്നിവരാണ് ഉണ്ടായിരുന്നത് പ്രതി കൂടുതൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ്മോൻ അറിയിച്ചു

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments