video
play-sharp-fill

Wednesday, May 21, 2025
HomeMainഭാര്യ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നൗഷാദ് മരിച്ചിട്ടില്ല! നൗഷാദിനെ തൊടുപുഴയിൽ ജീവനോടെ കണ്ടെത്തി ; പത്തനംതിട്ടയിൽ...

ഭാര്യ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നൗഷാദ് മരിച്ചിട്ടില്ല! നൗഷാദിനെ തൊടുപുഴയിൽ ജീവനോടെ കണ്ടെത്തി ; പത്തനംതിട്ടയിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ തപ്പിയുള്ള അന്വേഷണത്തിൽ വൻ വഴിത്തിരിവ്; അഫ്സാനയുടെ മൊഴി കള്ളമോ? അല്ലെങ്കിൽ കൊന്ന് കുഴിച്ചുമൂടിയതാരെ?

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ നൗഷാദിനെ കണ്ടെത്തി. കേസിൽ വൻ ട്വിസ്റ്റ്. തൊടുപുഴയിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനൽകിയിരുന്നു. ഇതോടെ യുതി നല്കിയ മൊഴികളെല്ലാം കളവാണെന്ന് പൊലീസ് ഉറപ്പിച്ചു. നൗഷാദിനെ പ്രദേശത്തുവെച്ച് കണ്ടതായി അഫ്സാന ആദ്യം മൊഴിനൽകിയിരുന്നു. എന്നാൽ സി.സി.ടി.വി. പരിശോധനയിൽനിന്ന് നൗഷാദ് അവിടെ എത്തിയിരുന്നില്ലെന്ന് മനസ്സിലായി.

തുടർന്നുണ്ടായ സംശയത്തിൽ പൊലീസ് അഫ്സാനയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകി. പിന്നീട് ആറ്റിലെറിഞ്ഞെന്നും മറ്റും മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ അഫ്സാന കൊന്ന് കുഴിച്ചുമൂടിയതാരെ? എന്ന ചോദ്യത്തിലാണ് പൊലീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. യുവതി പരസ്പ്പരം മൊഴി മാറ്റിയതോടെയാണ് പൊലീസ് കൂടതൽ അന്വേഷണം നടത്തിയത്. നൗഷാദിനെ കൊലപ്പെടുത്തിയെന്നും, മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം മാറ്റിയെന്നുമാണ് പുതിയ മൊഴി. എന്നാൽ ഇത് എവിടേക്കാണെന്ന് അഫ്സാന വെളിപ്പെടുത്തിയില്ല.

അഫ്സാന തുടരെ മൊഴി മാറ്റുന്നത് പൊലീസിനെയും വലച്ചിരുന്നു. അഫ്സാന മുമ്പ് പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

അഫ്സാനയാണ് കൊലപ്പെടുത്തിയതെങ്കിൽ അത് ഒറ്റയ്ക്ക് ചെയ്യില്ലെന്ന് നൗഷാദിന്റെ പിതാവ് അഷ്റഫ് പറഞ്ഞു. ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലല്ലോ. പിറകിൽ ആളു കാണും. അവരുടെ രക്ഷകർത്താക്കളെയും ചോദ്യം ചെയ്യണം. നൗഷാദിന് എന്തു പറ്റിയെന്ന് അറിയണം. നൗഷാദിനെ കാണാതായതിന് ശേഷം അഫ്സാനയുടെ വീട്ടുകാർ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അവരുമായി സഹകരണം ഇല്ല. സത്യം തെളിയണമെന്നും അഷ്റഫ് പറഞ്ഞിരുന്നു.

നൗഷാദ് മദ്യപാനിയും അഫ്സാനയെ മർദിക്കുന്നയാളുമായിരുന്നുവെന്നാണ് മൊഴി. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു തൊഴിൽ. അതുകൊണ്ട് തന്നെ മാനസിക പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാകാം അഫ്‌സാന നൗഷാദ് കൊല്ലപ്പെട്ടുവെന്ന് കളവു പറഞ്ഞത് എന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ നൗഷാദിൽ നിന്നു തന്നെ കൂടുതൽ വ്യക്തത തേടാനാണ് പൊലീസ് തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments