Thursday, April 23, 2026

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വാട്സ്ആപ്പിലൂടെ വധഭീഷണി; പാകിസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ അയക്കാൻ ആവശ്യം; അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ബംഗളൂരു: കര്‍ണാടകയിലെ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വാട്സാപ്പിലൂടെ വധഭീഷണി.

ഹൈക്കോടതി പ്രസ് റിലേഷൻസ് ഓഫീസറായ കെ മുരളീധറിന്‍റെ നമ്പറിലേക്കാണ് ഭീഷണിസന്ദേശങ്ങള്‍ എത്തിയത്. ഒരു ഇന്‍റര്‍നാഷണല്‍ നമ്പറില്‍ നിന്ന് ജൂലൈ 14-ന് രാത്രി ഏഴ് മണിയോടെയാണ് ഭീഷണി സന്ദേശങ്ങളെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച ഔദ്യോഗിക ഫോണ്‍ നമ്പറിലേക്കാണ് ഭീഷണിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായിട്ടായിരുന്നു ഭീഷണി സന്ദേശങ്ങള്‍. ജസ്റ്റിസുമാരായ മുഹമ്മദ് നവാസ്, എച്ച്‌ ടി നരേന്ദ്രപ്രസാദ്, അശോക് ജി നിജഗന്നവര്‍, എച്ച്‌ പി സന്ദേശ്, കെ നടരാജൻ, ബി വീരപ്പ എന്നിവരെ വധിക്കുമെന്നായിരുന്നു ഭീഷണി.

‘ദുബായ് ഗ്യാംഗ്’ എന്നവകാശപ്പെട്ട സംഘമാണ് തങ്ങളെന്ന് സന്ദേശത്തില്‍ പറയുന്നു. അതേസമയം, വധഭീഷണിക്കൊപ്പം പണവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരെ വധിക്കാതിരിക്കണമെങ്കില്‍ പാകിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം അയക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

സംഭവത്തില്‍ സെൻട്രല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണം തുടങ്ങി. സന്ദേശം അയച്ച ഇന്‍റര്‍നാഷണല്‍ നമ്പറിന്‍റെ ഉറവിടം കണ്ടെത്താനാണ് ശ്രമിക്കുന്നത്.