ചന്ദ്രയാന്‍-3 യാത്ര തുടരുന്നു; ഭ്രമണപഥം ഉയര്‍ത്തലിന് ഇന്ന് തുടക്കമാകും; ആദ്യ ഭ്രമണപഥംമാറ്റം ഉച്ചയോടെ

Spread the love

സ്വന്തം ലേഖിക

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ-3 പേടകത്തിന്റെ ആദ്യഘട്ട ഭൂഭ്രമണപഥം ഉയര്‍ത്തലിന് ഇന്നു തുടക്കമാകും.

ഉച്ചയോടെ ആദ്യ ഭ്രമണപഥംമാറ്റമുണ്ടാകും. പ്രൊപ്പല്‍ഷല്‍ മൊഡ്യൂള്‍ ജ്വലിപ്പിച്ചാകും ഭ്രമണപാതയുടെ വിസ്താരം വര്‍ധിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തുനിന്നാണ് ഇതിനുവേണ്ട നിര്‍ദേശം നല്‍കുക. ചന്ദ്രയാൻ-3 പേടകം 36,500 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

പേടകത്തെ കൂടുതല്‍ ഉയര്‍ത്തുന്നതിനായി ഇന്ന് ഉച്ചയ്ക്കുശേഷം പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ ജ്വലിപ്പിക്കും. 70,000ത്തിലധികം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലൂടെയാകും പേടകം ഇനി ഭൂമിയെ വലയം ചെയ്യുക.

ഘട്ടംഘട്ടമായി പേടകത്തെ ഉയര്‍ത്തി ചന്ദ്രനെ വലയം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ് ദൗത്യത്തിലെ അടുത്ത ഘട്ടം.