വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിക്കാന്‍ ശ്രമം; യാത്രക്കാരനെതിരെ കേസ് എടുത്ത് പൊലീസ്; സംഭവം പുനെയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിക്കാൻ ശ്രമിച്ച യാത്രക്കാരനെതിരെ കേസ് എടുത്ത് പൊലീസ്.
മഹാരാഷ്ട്ര സ്വദേശി ശിവദാസിന് (65) എതിരെയാണ് കേസ്.
പുണെയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ തീപിടിക്കുന്ന വസ്തുക്കള്‍ ഒന്നും തന്നെ കൈവശമോ ബാഗിലോ സൂക്ഷിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചതാനാലാണ് നടപടി. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയ സമയം വിമാനത്തിന്റെ ശുചിമുറിയില്‍ പോയി സിഗരറ്റ് കത്തിച്ച് വലിക്കാൻ ശ്രമിക്കുകയും ജീവനക്കാര്‍ തടയുകയായിരുന്നു.
ഇൻഡിഗോയുടെ സെക്യൂരിറ്റി അസി.മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് മാനേജരാണ് പൊലീസില്‍ പരാതി നല്‍കിയത്.
Third Eye News Live
0