Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കാൻ അപേക്ഷ നല്‍കി യുവതി.

കൊല്ലം ജില്ലയിലാണ് സംഭവം. പത്തനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് സ്പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച്‌ വിവാഹം കഴിക്കാനായി രണ്ട് സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, രണ്ട് ഓഫീസുകളിലും വ്യത്യസ്തരായ യുവാക്കളെയാണ് വരനായി യുവതി കാണിച്ചിരിക്കുന്നത്. ഇതോടെ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലായി.

പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് യുവതി അപേക്ഷ നല്‍കിയത്. സ്പെഷല്‍ മാര്യേജ് നിയമം അനുസരിച്ച്‌ ആദ്യം പത്തനാപുരം സബ് റജിസ്ട്രാര്‍ ഓഫിസിലാണ് അപേക്ഷ നല്‍കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം പുനലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ പുനലൂര്‍ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെണ്‍കുട്ടി അപേക്ഷ നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍, പെണ്‍കുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.