Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: സുഹൃത്തായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

തിരുവല്ല കുറ്റപ്പുഴ തീരുമൂല പുരം ആഞ്ഞിലിമൂട് വെളുത്ത കാലായില്‍ ശശി ഭാസ്കരന്റെ മകൻ ശരണ്‍ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ ഫോണില്‍ വിളിച്ച്‌ നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിനു വിധേയയാക്കുകയും ചെയ്യുകയായിരുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ പീഡിപ്പിച്ചത്.

2019 മുതല്‍ പരിചയത്തിലായ ഇയാള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ യുവതിക്ക് ബിയര്‍ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോകോളിലൂടെ പിന്നീട് യുവതിയുടെ നഗ്നത പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ല.

സ്വര്‍ണ വള കൈവശപ്പെടുത്തി പണയപ്പെടുത്തി പണമെടുത്തശേഷം 15000 രൂപയും വളയും മൊബൈല്‍ ഫോണും കൈവശപ്പെടുത്തി. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കൈമാറുകയും ചെയ്തു.

യുവതി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ നിത്യാ സത്യൻ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് ഇൻസ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രാഥമിക നടപടികള്‍ കൈക്കൊണ്ട് അന്വേഷണം ആരംഭിച്ചു.