34 ലക്ഷം രൂപ ചെലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ ജോസഫ് ചാഴികാടന്റെ സ്മരണാർത്ഥം ഓപ്പൺ ഓഡിറ്റോറിയം; ഉദ്ഘാടനം നിർവഹിച്ച് ജോസ് കെ. മാണി എംപി

34 ലക്ഷം രൂപ ചെലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ ജോസഫ് ചാഴികാടന്റെ സ്മരണാർത്ഥം ഓപ്പൺ ഓഡിറ്റോറിയം; ഉദ്ഘാടനം നിർവഹിച്ച് ജോസ് കെ. മാണി എംപി

സ്വന്തം ലേഖിക

കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം ജോസ് കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു.

ബജറ്റിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ ജോസഫ് ചാഴികാടന്റെ സ്മരണാർത്ഥം ഓപ്പൺ ഓഡിറ്റോറിയം പണിതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരജേതാവായ പി.പി. നാരായണൻ നമ്പൂതിരി, മാമ്പഴം അവാർഡ് ജേതാവ് ഉഷ ജയകുമാർ, അരങ്ങ് 2023 ജേതാവായ സീമ എന്നിവരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാക്ഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം മാത്യു, ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.സി.കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ.രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു ജോൺ, രാജു ജോൺ, സ്മിത അലക്സ്, ജീന സിറിയക്ക്, സിൻസി മാത്യു, ആശാമോൾ ജോബി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ബിൻസി സിറിയക്ക്, ബെൽജി ഇമ്മാനുവേൽ, ഷൈനി സന്തോഷ്, കെ.എം. തങ്കച്ചൻ, സജേഷ് ശശി, ഗ്രാമപഞ്ചായത്തംഗം സന്ധ്യ സജികുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.ടി. ദിലീപ്കുമാർ, പഞ്ചായത്ത് സെക്രട്ടറി എസ്. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.