Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: ഓടുന്ന ബൈക്കിലേക്ക് കല്ലു തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. ഗോകുലം ചിട്ടി ഫണ്ടിലെ ജീവനക്കാരൻ ആൽപ്പാറ പുത്തൻപുരക്കൽ സുമേഷിനാണ് (30) പരിക്കേറ്റത്.

വ്യാഴാഴ്ച രാവിലെ 10 ന് സുമേഷ് ബൈക്കിൽ പോരുമ്പോൾ എൽ ഐ സി ഓഫീസിനും വാഴത്തോപ്പ് കവലക്കുമിടയിലാണ് അപകടം ഉണ്ടായത്. മുകളിൽ നിന്നും കല്ലു തെറിച്ച് ശക്തിയായി ബൈക്കിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബൈക്ക് തലകീഴായി മറിഞ്ഞു. കൈക്കും കാലിനും പരിക്കേറ്റ സുമേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പ്ലാസ്റ്ററിട്ട യുവാവിനെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു.

തലേ ദിവസം റോഡിനു മുകളിലുള്ള കൽക്കെട്ടു മഴയിൽ ഇടിഞ്ഞു വീണിരുന്നു. അതിന്‍റെ കുറെ ഭാഗങ്ങൾ ഇടക്കു തങ്ങി നിൽക്കുകയാണ്. അതിൽ നിന്നുള്ള കല്ലാണ് തെറിച്ച് വീണത്.