
സ്വന്തം ലേഖകൻ
കോട്ടയം :എം സി റോഡിൽ സിമന്റ് കവലയിൽ തടികയറ്റി വന്നലോറിയും കാറും കൂട്ടിയിടിച്ചു. കാർ യാത്രക്കാരനായ ചിങ്ങവനം മാത്യുവിന് പരിക്കേറ്റു. മാത്യുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.
ചിങ്ങവനത്തേക്ക് പോകുകയായിരുന്ന കാറും ചങ്ങനാശേരിയിൽ നിന്നും പെരുമ്പാവൂർക്ക് റബർ തടി കയറ്റി പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തേ തുടർന്ന് എം സി റോഡിൽ ഗതാഗത കുരുക്ക് ഉണ്ടായിട്ടുണ്ട്. മറ്റൊരു ലോറിയിലേക്ക് തടി മാറ്റി കയറ്റുന്നതിനാൽ സിമന്റ് കവല ജംഗ്ഷനിൽ ഉച്ചവരെ ഗതാഗത കുരുക്ക് തുടരാൻ സാധ്യതയുണ്ട്.







