
സ്വന്തം ലേഖിക
പത്തനംതിട്ട: സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി നാല് പവന്റെ മാലയുമായി യുവാവ് കടന്നുകളഞ്ഞു.
പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വര്‍ണക്കടയിലാണ് സംഭവം ഉണ്ടായത്. ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാള്‍ മാലയുമായി ജ്വല്ലറിയുടെ വാതില്‍ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ക്ക് പിന്നാലെ ജീവനക്കാര്‍ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.
കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാൻ നിര്‍ദ്ദേശിച്ചു.
ജീവനക്കാര്‍ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തണമെന്നു ആവശ്യപ്പെട്ടു. ചിത്രം പകര്‍ത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്.
പിന്നാലെ ജീവനക്കാര്‍ പാഞ്ഞെങ്കിലും യുവാവ് സമീപത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ കടന്നുകളഞ്ഞു. കനത്ത മഴയായതിനാല്‍ സംഭവം ആരും അറിഞ്ഞില്ല.
മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു.







