
സ്വന്തം ലേഖിക
കാസര്‍കോട്: മദ്യലഹരിയില്‍ മൊബൈല്‍ ഫോണ്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി.
തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിക്കൂറോളം നാട്ടുകാരെ ഇയാള്‍ പരിഭ്രാന്തിയിലാക്കി. കാസര്‍കോട്ട് പഴയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാത്രി ഏഴോടെയാണ് സംഭവങ്ങളുണ്ടായത്.
ഒരുമണിക്കൂറോളം പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് തനിയെ താഴെയിറങ്ങി. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം.



