പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപത്തിയഞ്ചുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കളമശ്ശേരി സ്വദേശിയായ സുധാകരൻ (66) നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിച്ചു വരുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ പോലീസ് ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടർ സുധീർ , എസ്.സി.പി.ഒമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group