ജോസഫേ.. കുട്ടിക്ക് പാടാനും അറിയാം..!! അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് നടൻ ഷൈൻ ടോം ചാക്കോ; ‘പതിമൂന്നാം രാത്രി’യിൽ ​ഗായകനായി ഷൈൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഭിനയത്തോടൊപ്പം അഭിപ്രായപ്രകടനങ്ങൾകൊണ്ടു കൂടി ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. വരുംവരായ്കകളുമൊന്നും നോക്കാതെ തന്‍റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന നടനാണ് ഷൈൻ. അത് പലപ്പോഴും വിവാദങ്ങൾക്കും വഴി വെയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ അഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്നും തെളിയിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ‘പതിമൂന്നാം രാത്രി’ എന്ന സിനിമയിലൂടെയാണ് ഷൈൻ ​ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കൊച്ചി സോം​ഗ് ആണ് ഷൈൻ പാടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ പങ്കെടുക്കുന്നുണ്ട്. മനോരമ മ്യൂസിക്കാണ് ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്. ഷൈന്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഷൈനിന് പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മനീഷ് ബാബു ആണ് സംവിധാനം. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, രജിത് കുമാർ,അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.