ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ്; തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നു; അന്വേഷണത്തില്‍ ഏതു വിധത്തിലും സഹകരിക്കുമെന്ന് സുധാകരന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡല്‍ഹി: തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കേരള പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ അക്കൗണ്ടു പരിശോധിക്കുന്നതിനു വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇതു മോന്‍സന്‍ കേസുമായി ബന്ധപ്പെട്ടാണോയെന്ന് അറിയില്ല. സാമ്പത്തികമായ അന്വേഷണത്തില്‍ ഏതു വിധത്തിലും സഹകരിക്കാന്‍ തയാറാണ്.

കള്ളപ്പണമോ മറ്റോ ഉണ്ടെങ്കില്‍ പിടിച്ചെടുത്തോട്ടെ, ശിക്ഷിച്ചോട്ടെ. തനിക്കല്ല, ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്- സുധാകരന്‍ പറഞ്ഞു.

തനിക്കെതിരെ പല സംസ്ഥാന ഏജന്‍സികളും അന്വേഷണം നടത്തുന്നത് എന്തുകൊണ്ടെന്ന് മറ്റുള്ളവര്‍ ആലോചിച്ചാല്‍ മതിയെന്ന് സുധാകരന്‍ പറഞ്ഞു.