സ്വന്തം ലേഖിക
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത് തടയാൻ ഡി ജി ലോക്കര്‍ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സര്‍വകലാശാല വെെസ് ചാൻസലര്‍ ഡോ. മോഹൻ കുന്നുമ്മല്‍.
കേന്ദ്രസര്‍ക്കാരിന്റെ ഡിജി ലോക്കര്‍ വാലറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് സര്‍വകലാശാലയ്ക്ക് പരിശോധിക്കാനും യാത്ഥാര്‍ഥ്യം കണ്ടെത്താനും സാധിക്കുമെന്ന് വി സി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സര്‍വകലാശാലകളില്‍ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം അതാത് കോളേജുകള്‍ക്കാണ്. അങ്ങനെയാണ് സര്‍വകലാശാല ചട്ടത്തിലും പറയുന്നത്.
ഇത്രയും കാലം സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമാണോയെന്ന് പരിശോധിക്കുന്നതില്‍ കര്‍ശന ഇടപെടല്‍ നടന്നിട്ടില്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിൻസിപ്പല്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.