Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ എത്തുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27, 28, 29 തീയതികളിലായി നടക്കുന്ന ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവെയ്ക്കുന്നത്.

ജൂണ്‍ 29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ‘ബുക്ക് മൈ ഷോ’യില്‍ ആരംഭിച്ചു. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

27-ന് രാവിലെ 10.30-നാണ് കനകക്കുന്നിൽ ഡ്രീം ഫാഷൻ ഫെസ്റ്റിന് പതാക ഉയരുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അണിനിരക്കും.തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും ലിറ്റില്‍ ചാംപ് എന്ന പേരില്‍ അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ അണിനിരക്കുന്ന റാംപ് വാക്കിങ് മല്‍സരവും നടക്കും. രാത്രി അന്താരാഷ്ട്ര ബാന്റുകളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.