കൊച്ചിയിൽ മദ്യപിച്ച് ലക്കുകെട്ട് യുവാവിന്റെ പരാക്രമം; ബൈക്ക് യാത്രക്കാരന് നേരെ ബിയർകുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്തപ്പോൾ നായയെക്കൊണ്ട് ആക്രമിച്ചു; കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താനും ശ്രമം ; ഒടുവിൽ അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് യുവാവിന്റെ പരാക്രമം ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി നായയെ വിട്ട് ആക്രമിച്ചു. കൊച്ചി പാലാരിവട്ടത്ത് ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.

മദ്യപിച്ച് ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറില്‍ നിന്നും പുറത്തേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞു. അത് വഴി പോകുവയായിരുന്ന ബൈക്ക് യാത്രികന്റെ ദേഹത്ത് കൊള്ളാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതോടെ ആഷിഷ് കാറിലുണ്ടായിരുന്ന കൂറ്റന്‍ നായയെ കൊണ്ട് ആക്രമിക്കാൻ നോക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബൈക്ക് നിർത്തിയപ്പോൾ പിന്നാലെയെത്തി ആഷിഷ് കാറിടിച്ച് വീഴ്ത്തുകയും ചെയ്തു. നാട്ടുകാര്‍ തടഞ്ഞു വെച്ച ആഷിക് പൊലീസ് എത്തിയപ്പോഴും പ്രകടനം തുടര്‍ന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞു. പിന്നാലെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.