video
play-sharp-fill

ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ലക്ഷങ്ങളുടെ ബാധ്യത;  വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ലക്ഷങ്ങളുടെ ബാധ്യത; വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

സുൽത്താൻ ബത്തേരി: കടബാധ്യതയെത്തുടർന്ന് വയനാട് തിരുനെല്ലിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ മുതൽ തിമ്മപ്പനെ കാണാനില്ലായിരുന്നു. തുടർന്നു ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കാണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തിരുനെല്ലി പോലീസിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ 9.30 ഓടെ തിമ്മപ്പനെ കൃഷിയിടത്തിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ സ്വത്തായി അഞ്ചേക്കർ വയലും നാലേക്കർ കരഭൂമിയുമാണുള്ളത്.

വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാൾക്കുണ്ടെന്നാണ് വിവരം.

മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽനിന്നു പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മുകുന്ദമന്ദിരത്തിൽ പരേതനായ റിട്ട. അധ്യാപകൻ വി കെ കൃഷ്ണൻ ചെട്ടിയുടെയും ദേവകിയമ്മയുടെയും മകനാണ് തിമ്മപ്പൻ. ശ്രീജയാണ് ഭാര്യ. മക്കൾ: ഗൗതം കൃഷ്ണ, കാർത്തിക് കൃഷ്ണ, ലക്ഷ്മി പ്രിയ.

Tags :