Spread the love

കോട്ടയം : തിരുവല്ല കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ KTDFC യ്ക്ക് വില്‍ക്കാനുള്ള ഗൂഢ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് കേരളാ കോണ്‍ഗ്രസ് തിരുവല്ല നിയോജക മണ്ഡലം നേതൃ സമ്മേള്ളനം പ്രസ്താവിച്ചു

video
play-sharp-fill

കോടിക്കണക്കിന് രൂപാ ചെലവഴിച്ച്‌ നിര്‍മ്മിച്ച ബസ് ടെര്‍മിനലിന്റെ 70 ശതമാനവും ഉപയോഗശൂന്യമായി കിടക്കുകയാണ്. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ പണി കഴിപ്പിച്ച കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ കട ബാദ്ധ്യതയുടെ പേരില്‍ രഹസ്യമായി മറിച്ചു വില്‍ക്കുവാനുള്ള നീക്കം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ച സമ്മേള്ളനം കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.ഉന്നതാധികാര സമിതി അംഗങ്ങളായ വര്‍ഗീസ് ജോണ്‍ സാം ഈപ്പൻ ,ജനറല്‍ സെക്രട്ടറി ജോര്‍ജ് മാത്യു, ജില്ലാ നേതാക്കളായ ഷാജൻ മാത്യു ,ഷിബു പുതുക്കേരില്‍,ജേക്കബ് k ഇരണയ്ക്കല്‍ സക്കറിയ കരുവേലില്‍ ,ബിനു കുരുവിള ,വി.ആര്‍ രാജേഷ്, ടോണികുര്യൻ,ജോമോൻ ജേക്കബ്, അഡ്വ.ദിലീപ് മത്തായി,ജീപോത്തിരിക്കൻ ,ജോര്‍ജ് ഈപ്പൻ, എബി വര്‍ഗീസ്, ബിജു അലക്സ് എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group